നാളത്തെ ബജറ്റ് തന്റെ പരീക്ഷയെന്ന് നരേന്ദ്രമോദി
text_fieldsന്യൂഡല്‍ഹി: നാളത്തെ ബജറ്റ് തന്റെ പരീക്ഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാതിന്െറ 17ാം എപ്പിസോഡില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ‘കുട്ടികളുടെ പരീക്ഷയെ കുറിച്ച് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നതുപോലെ തന്നെ ഞാനും ആശങ്കാകുലനാണ്. നിങ്ങളുടെ പരീക്ഷകള്‍ അടുത്തു വരികയാണ്, പക്ഷേ നാളെ എന്‍െറ പരീക്ഷയാണ്, നാളെയാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്’-എന്നായിരുന്നു മോദിയുടെ വാക്കുകള്‍. എന്നാല്‍, ജെ.എന്‍.യു അടക്കമുള്ള സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒരു പരാമര്‍ശവും മോദി നടത്തിയില്ല. മറിച്ച്, കുട്ടികളോട് പരീക്ഷയുടെ സമ്മര്‍ദം ഒഴിവാക്കന്‍ നിദേശിച്ച പ്രധാനമന്ത്രി കായിക താരങ്ങളായ സചിന് ടെണ്ടുല്‍ക്കറുടെയും വിശ്വനാഥന് ആനന്ദിന്‍െറയും സന്ദേശം എടുത്തു പറയുകയും ചെയ്തു.
