Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിര്‍ത്തിയിലെ 600 ജവാന്മാരെ പിന്‍വലിച്ച് യാത്രയയപ്പ് പരേഡ്
text_fieldsbookmark_border
ന്യൂഡല്‍ഹി: ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥകിന്െറ യാത്രയയപ്പ് പരേഡിന് അതിര്‍ത്തിമേഖലയില്‍ നിന്ന് 600 ജവാന്മാരെ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടക്കുന്ന യാത്രയയപ്പ് പരേഡിന് ഒരു മാസമായി ഡല്‍ഹിയില്‍ പരിശീലനത്തിലാണ് ഈ ബി.എസ്.എഫ് ജവാന്മാര്. സൈനികരുടെ 12 സംഘങ്ങളെയാണ് പരേഡിന് തെരഞ്ഞെടുത്തത്. ഇതില്‍ 11ഉം അതിര്ത്തിയില്നിന്നുള്ളതാണ്.
പരേഡിനായി നിരവധി ജവാന്മാരുടെ അവധിയും റദ്ദാക്കിയിട്ടുണ്ട്. 1979 കേഡര്‍ ഐ.പി.എസ് ഓഫിസറായ പഥക് ബി.എസ്.എഫിന്‍െറ 23ാമത് ഡയറക്ടര്‍ ജനറലാണ്.
Next Story
