Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിന്ദു പെണ്‍കുട്ടികളെയും പശുക്കളെയും സംരക്ഷിക്കുകയാണ് തന്‍െറ ചുമതലയെന്ന് അലീഗഢ് മേയര്‍
text_fieldsbookmark_border
അലീഗഢ്: ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍നിന്നും പശുക്കളെ കശാപ്പില്‍നിന്നും സംരക്ഷിക്കലാണ് തന്‍െറ പ്രധാന ചുമതലയെന്ന് അലീഗഢ് മേയര്‍ ശകുന്തള ഭാരതി. 2012ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് അധികാരത്തിലത്തെിയ ശകുന്തള ഭാരതിയാണ് അലീഗഢ് യൂനിവേഴ്സിറ്റി കാന്‍റീനില്‍ പശുവിറച്ചി വില്‍പന നടത്തുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പോത്തിറച്ചിയാണ് കാന്‍റീനില്‍ വില്‍പന നടത്തുന്നതെന്ന് യൂനിവേഴ്സിറ്റി വിശദീകരണം നല്‍കിയെങ്കിലും പശുവിറച്ചി വില്‍പന നടത്തിയതുകൊണ്ടാണ് കാന്‍റീന്‍ അടച്ചിട്ടതെന്നും പറഞ്ഞു. ന്യൂനപക്ഷപ്രീണനമാണ് സമാജ്വാദി പാര്‍ട്ടി നടത്തുന്നതെന്നും അവര്‍ തയാറാണെന്നും ഭാരതി പറഞ്ഞു. എന്നാല്‍, ഈമാസം 23ന് കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കാന്‍റീന്‍ അടച്ചത്.
Next Story
