Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യയുടെ കസ്റ്റഡി ഡല്‍ഹി പൊലീസ് നീട്ടിച്ചോദിക്കില്ല

text_fields
bookmark_border
കനയ്യയുടെ കസ്റ്റഡി ഡല്‍ഹി പൊലീസ് നീട്ടിച്ചോദിക്കില്ല
cancel

ന്യൂഡല്‍ഹി: കനയ്യ കുമാറിന്‍റെ പൊലീസ് കസ്റ്റഡി ഡല്‍ഹി പൊലീസ് നീട്ടി ചോദിക്കില്ളെന്ന് റിപോര്‍ട്ട്. ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ നടന്ന പരിപാടി സംബന്ധിച്ച ചോദ്യം ചെയ്യലിന് ഒരു ദിവസത്തെ കസ്റ്റഡിയില്‍ കനയ്യയെ ഡല്‍ഹി പൊലീസ്  വാങ്ങിയിരുന്നു. ജെ.എന്‍.യുവിലെ പരിപാടിയെ കുറിച്ച് മറ്റു രണ്ട് വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണോ കനയ്യ നല്‍കുന്നതെന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്. 
അതേസമയം,  ഉമര്‍ ഖാലിദിന്‍റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ക്സറ്റഡി നീട്ടി ചോദിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ശനിയാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്.  കനയ്യയെയും ഉമറിനെയും അനിര്‍ബനെയും ഡല്‍ഹി പൊലീസ് ഒന്നിച്ചു നിര്‍ത്തി ചോദ്യം ചെയ്തായ റിപോര്‍ട്ടും പുറത്തുവന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story