ബജറ്റ്: കേരളത്തോടുള്ള അവഗണനക്കെതിരെ എം.പിമാര്‍
text_fieldsന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ പ്രതിഷേധിച്ചു. മന്ത്രി സുരേഷ് പ്രഭു ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയപ്പോള്‍ മലയാളി എം.പിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാല്‍, മന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. ജനവിരുദ്ധവും നിരാശജനകവുമാണ് സുരേഷ് പ്രഭുവിന്‍െറ രണ്ടാം ബജറ്റെന്ന് എ. സമ്പത്ത് എം.പി പറഞ്ഞു. സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതാണ് ബജറ്റിന്‍െറ സമീപനം. കേരളത്തെ സംബന്ധിച്ച് ഒന്നുമില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് പൊതുവില്‍ നിരാശയാണെങ്കിലും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ തീര്‍ഥാടക സ്റ്റേഷനായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകരമാകുംവിധം സൗകര്യം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. കോഴിക്കോടിനെയും മലബാറിനെയും പാടെ അവഗണിച്ച ബജറ്റാണിതെന്ന് എം.കെ. രാഘവന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ബി.ജെ.പി കേരളഘടകത്തിന്‍െറ നിലപാട് വ്യക്തമാക്കണം. മലബാറിലെ രൂക്ഷമായ യാത്രാപ്രശ്നത്തിന് പരിഹാരമെന്നനിലയില്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന യശ്വന്ത്പുര്‍-കണ്ണൂര്‍ ട്രെയിന്‍ കോഴിക്കോട് നീട്ടണമെന്ന ആവശ്യം പരിഗണിക്കാത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെും രാഘവന്‍ തുടര്‍ന്നു.
റെയില്‍വേ ബജറ്റ് ദിശാബോധമില്ലാത്തതും നിരാശജനകവുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. റെയില്‍വേയുടെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ബജറ്റില്‍ പറയുന്നില്ല. പ്രതിസന്ധി മറികടക്കാനുള്ള അധികവിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങളുമില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
