സീ ന്യൂസിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തിന്‍െറ പേരില്‍ കൃത്രിമ വിഡിയോ ഫൂട്ടേജുണ്ടാക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്.
രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഗുലാം നബി ആസാദാണ് ആവശ്യമുന്നയിച്ചത്. കൃത്രിമ വിഡിയോ ഉണ്ടാക്കാനും അത് പൊലീസിന് കൈമാറാനും ഗൂഢാലോചന നടത്തിയവരാരെന്ന് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണം.
യഥാര്‍ഥ വിഡിയോയില്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുന്ന ഭാഗമില്ലായിരുന്നുവെന്നും പിന്നീട് ചാനല്‍ കൂട്ടിച്ചേര്‍ത്തതാണെന്നും വ്യക്തമാക്കി ‘സീ ന്യൂസി’ലെ വിഡിയോ എഡിറ്റര്‍ രാജിവെച്ചുവെന്ന് ഗുലാം നബി പറഞ്ഞു. ഇതോടെ രാജ്യത്ത് ഛിദ്രതയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വ്യക്തമായിരിക്കുകയാണ്. എന്നിട്ടും അവര്‍ക്കെതിരെ കേസെടുക്കാനും ചാനല്‍ അടച്ചുപൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ തയാറാവാത്തത് ബി.ജെ.പിയെ പിന്തുണക്കുന്നത് കൊണ്ടാണെന്നും ഗുലാം നബി പറഞ്ഞു.
