പ്രതിഷേധത്തിന്‍െറ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കില്ല –സുപ്രീംകോടതി
text_fields
ന്യൂഡല്‍ഹി: പ്രതിഷേധത്തിന്‍െറ ഭാഗമായി പൊതുസ്വത്ത് നശിപ്പിക്കുന്നത് അനുവദിക്കാനാകില്ളെന്ന് സുപ്രീംകോടതി. പൊതുസ്വത്ത് നശിപ്പിക്കുന്ന വ്യക്തികളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും അതിന്‍െറ പണം ഈടാക്കണമെന്ന് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തിനെതിരെ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.
ഈ സംഭവങ്ങള്‍കൂടി ഹാര്‍ദിക് പട്ടേലിന്‍െറ ഹരജിക്കൊപ്പം പരിഗണിക്കുമെന്ന് കഴിഞ്ഞതവണ വാദംകേള്‍ക്കലിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാനും കോടതി നിര്‍ദേശിച്ചു. നശിപ്പിക്കുന്നവരില്‍നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കണം. ഇക്കാര്യത്തില്‍ ശക്തമായ ഒരു തീരുമാനമുണ്ടാകണം. കോണ്‍ഗ്രസ്, ബി.ജെ.പി ഉള്‍പ്പെടെ ഏത് പാര്‍ട്ടി പൊതുമുതല്‍ നശിപ്പിച്ചാലും അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
ഹരിയാനയിലെ ജാട്ട് പ്രക്ഷോഭംമൂലം 850 ട്രെയിന്‍ സര്‍വിസുകളാണ് റദ്ദാക്കിയത്. 500 ഫാക്ടറികള്‍ അടച്ചിടുകയും കോടികളുടെ വ്യവസായനഷ്ടം ഉണ്ടാവുകയും ചെയ്തു. പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടിരുന്നു. 34,000 കോടി രൂപയുടെ നഷ്ടമാണ് ജാട്ട് പ്രക്ഷോഭം മൂലമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
