Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജയ് ദത്തിന് ശിക്ഷയില്‍ ഇളവ്നല്‍കിയതിനെതിരെ ഹരജി

text_fields
bookmark_border
സഞ്ജയ് ദത്തിന് ശിക്ഷയില്‍ ഇളവ്നല്‍കിയതിനെതിരെ ഹരജി
cancel


മുംബൈ: ശിക്ഷയില്‍ ഇളവുനല്‍കി സഞ്ജയ് ദത്തിനെ നേരത്തേ ജയില്‍മോചിതനാക്കുന്നതിനെതിരെ ബോംബെ ഹൈകോടതിയില്‍ പൊതു താല്‍പര്യ ഹരജി. സാമൂഹിക പ്രവര്‍ത്തകന്‍ പ്രദീപ് ഭലേക്കറാണ് ബുധനാഴ്ച ഹൈകോടതിയെ സമീപിച്ചത്.
-ശിക്ഷയില്‍ എട്ടുമാസത്തെ ഇളവോടെ വ്യാഴാഴ്ച ദത്ത് പുറത്തിറങ്ങാനിരിക്കെയാണ് ഹരജി. ശിക്ഷാ ഇളവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ജയിലിലെ നല്ലനടപ്പും ക്രിയാത്മക പ്രവര്‍ത്തനവും പരിഗണിച്ചാണ് പുണെ യേര്‍വാഡ ജയില്‍ അധികൃതര്‍ ശിക്ഷയില്‍ ഇളവനുവദിച്ചത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ അതംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ശിക്ഷക്കിടെ 118 ദിവസം പുറത്തായിരുന്നത് ചൂണ്ടിക്കാട്ടിയും ദത്തിന്‍െറ നല്ലനടപ്പിനെ ചോദ്യംചെയ്തുമാണ് ശിക്ഷാ ഇളവിനെതിരെ പ്രദീപ് ഭലേക്കര്‍ കോടതിയെ സമീപിച്ചത്. മറ്റു തടവുകാരുടെ ഇളവ് അപേക്ഷ പരിഹരിക്കപ്പെടാത്തതും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി കോടതി വ്യാഴാഴ്ച സ്വീകരിച്ചേക്കും. അതേസമയം, ശിക്ഷാ ഇളവ് ദത്തിന്‍െറ അവകാശമാണെന്ന് ശിക്ഷ വിധിച്ച ടാഡാ കോടതി ജഡ്്ജി പി.ഡി. കോഡെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story