കഴിക്കാം ഫ്രീ ‘സഞ്ജു ചിക്കന്‍ ബാബ’; സഞ്ജയ് ദത്തിന്‍റെ മോചനം ആഘോഷിച്ച് മുംബൈ റസ്റ്റോറന്‍റ്
text_fieldsമുംബൈ: വ്യാഴാഴ്ച മുംബൈയിലെ നൂര്‍ മുഹമ്മദ് റസ്റ്റോറന്‍റില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ‘ചിക്കന്‍ സഞ്ജു ബാബ’ കിട്ടും. അതും ഫ്രീയായി. 1986ല്‍ ഈ റസ്റ്റോറന്‍റ് ഉദ്ഘാടനം ചെയ്ത പ്രിയപ്പെട്ട സഞ്ജുവിന്‍റെ ജയില്‍ മോചനം സന്തോഷത്തിന്‍റെ വേളയാക്കുകയാണ് റസ്റ്റോറന്‍റിന്‍റെ ഉടമ ഖാലിദ് ഹകീം. അനധികൃതമായി ആയുധം കൈവശം വെച്ചു എന്ന കുറ്റത്തിന് ജയിലില്‍ പോവുന്നതുവരെ ഈ റസ്റ്റോറന്‍റിലെ പതിവുകാരന്‍ ആയിരുന്നു നടന്‍ സഞ്ജയ് ദത്ത്. 2010ലാണ് ‘സഞ്ജു ബാബ’ ഡിഷ് ഇവിടെ ആദ്യമായി തയ്യാറാക്കുന്നത്. ഇതിന്‍റെ വില്‍പനക്ക് തന്‍റെ പേര് ഉപയോഗിക്കാന്‍ ദത്ത് അനുമതി നല്‍കുകയായിരുന്നു. പിന്നീട് ഈ വിഭവം റെസ്റ്റോറന്‍റിലെ ഏറ്റവും ജനപ്രിയ പട്ടികയില്‍ ഇടംനേടി. 1993ല്‍ മുംബൈയില്‍ നടന്ന ബോംബ് സ്ഫോടന കേസില്‍ അനധികൃതമായി ആയുധം സൂക്ഷിച്ചു എന്ന കുറ്റത്തിന് അഞ്ചു വര്‍ഷത്തെ തടവിനാണ് 56കാരനായ ദത്തിനെ ശിക്ഷിച്ചത്. ബോളിവുഡില്‍ നിന്നും ആരാധക വൃന്ദത്തില്‍ നിന്നും തടവിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തടവു ശിക്ഷ പൂര്‍ത്തിയായി വ്യാഴാഴ്ച പുറത്തിറങ്ങുന്ന ദത്തിന് വന്‍ വരവേല്‍പ് ആയിരിക്കും ആരാധക ലോകം നല്‍കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
