Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യക്കും ഗീലാനിക്കുമെതിരായ ഹരജികള്‍ സുപ്രീംകോടതി പരിഗണിച്ചില്ല

text_fields
bookmark_border
കനയ്യക്കും ഗീലാനിക്കുമെതിരായ ഹരജികള്‍ സുപ്രീംകോടതി പരിഗണിച്ചില്ല
cancel

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനി എന്നിവര്‍ക്കെതിരായ ഹരജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ‘ജുഡീഷ്യല്‍ കൊലപാതകം’ ആണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാന്‍ വിസമ്മതിച്ചത്. പട്യാല ഹൗസ് കോടതി അതിക്രമവുമായി ബന്ധപ്പെടുത്തേണ്ട വിഷയമല്ല ഇതെന്ന് വ്യക്തമാക്കിയാണ് ബെഞ്ച് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ‘ജുഡീഷ്യല്‍ കൊലപാതകം’ ആണെന്ന് പറയുന്നതിലൂടെ അതിന് ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിമാര്‍ കൊലപാതകികളാണ് എന്നാണിവര്‍ പറയുന്നതെന്നും അതും കോടതിയോടുള്ള അവഹേളനമാണെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story