ആടുകളെ വിറ്റ് ശുചിമുറി നിര്‍മിച്ചു; 104കാരിക്ക് മോദിയുടെ അഭിനന്ദനം
text_fieldsചണ്ഡിഗഢ്: ഏക വരുമാനമാര്‍ഗമായിരുന്ന ആടുകളെ വിറ്റ് വീട്ടില്‍ ശുചിമുറി നിര്‍മിച്ച 104 വയസ്സുകാരിയെ മോദി കാല്‍തൊട്ടു വണങ്ങി. ഗ്രാമീണമേഖലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ‘റബര്‍ മിഷന്‍’ പദ്ധതിയുടെ വേദിയിലാണ് കുന്‍വര്‍ ഭായിയെന്ന സ്ത്രീയെ മോദി വാനോളം പുകഴ്ത്തിയത്.
ഉള്‍ഗ്രാമത്തില്‍ ജീവിക്കുന്ന അവര്‍ക്ക് ടി.വി കാണാനോ വായിക്കാനോ സാധ്യമല്ലാതിരുന്നിട്ടും ശുചിത്വ ഭാരത മിഷന്‍ സന്ദേശം ലഭിച്ചയുടന്‍ തന്‍െറ ആടുകളെ വിറ്റ് ശുചിത്വത്തിന് മുന്‍ഗണന നല്‍കി ഗ്രാമവാസികള്‍ക്ക് പ്രചോദനമായെന്ന് മോദി പറഞ്ഞു. തന്‍െറ എട്ടിലധികം ആടുകളെ വിറ്റ് രണ്ടു ശുചിമുറിയാണ് കുന്‍വര്‍ ഭായി ഉണ്ടാക്കിയത്.ഗ്രാമത്തിലുള്ള മറ്റുള്ളവര്‍ക്ക് ശുചിമുറിയുടെ ഗൗരവം ഉണര്‍ത്തിയതിന്‍െറ ഫലമായി നിരവധി പേര്‍ പുതിയ ശുചിമുറികള്‍ പണിതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
