Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യയെ പിന്തുണച്ച് വിദേശ സര്‍വകലാശാലകളും

text_fields
bookmark_border
കനയ്യയെ പിന്തുണച്ച് വിദേശ സര്‍വകലാശാലകളും
cancel

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന് പിന്തുണയുമായി വിദേശ സര്‍വകലാശാലകളും. കൊളംബിയ, യേല്‍, ഹാര്‍വഡ്, കാംബ്രിജ്, കാലിഫോര്‍ണിയ തുടങ്ങിയ വിദേശ സര്‍വകലാശാലകളിലെ 400ഓളം അധ്യാപകരും വിദ്യാര്‍ഥികളുമാണ് കനയ്യയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കനയ്യയുടെ ‘ദേശവിരുദ്ധ’ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വിവരിച്ചുകൊണ്ട് ‘ജെ.എന്‍.യുവിനൊപ്പം’ എന്ന സന്ദേശവുമായാണ് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തത്തെിയിരിക്കുന്നത്. ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്‍െറ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ആര്‍.എസ്.എസിന്‍െറ നീതിയോടുള്ള കാഴ്ചപ്പാട് തങ്ങള്‍ അംഗീകരിക്കുന്നില്ളെന്നും ഭരണഘടന അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്ന നീതിയിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും വിഡിയോയില്‍ പറയുന്നു.ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിയ വിദ്യാര്‍ഥികള്‍, കനയ്യ നടത്തിയ പ്രസംഗത്തില്‍ ദേശവിരുദ്ധമായി ഒന്നുമില്ളെന്നും അഭിപ്രായപ്പെട്ടു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story