ജെ.എന്‍.യു വിവാദം: കറുത്ത സ്ക്രീനുമായി എൻ.ഡി.ടി.വിയുടെ പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു വിവാദത്തില്‍ അഭിഭാഷകരുടെ അതിക്രമത്തിലൂം മാധ്യമ അവതാരകരുടെ നിഷേധാത്മക നിലാപാടിലും പ്രതിഷേധിച്ച് എന്‍.ഡി.ടിവിയില്‍ ബ്ളാക് സ്ക്രീന്‍. വൈകിട്ട് ഒമ്പതു മണിക്ക് സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത നിര്‍ത്തി വെച്ചായിരുന്നു പ്രമുഖ ചാനലിന്റെ പ്രതിഷേധം . 'യാതൊരു ടെക്നിക്കല്‍ പ്രശ്നവും സിഗ്നല്‍ പ്രശ്നവും നിങ്ങള്‍ നേരിടുന്നില്ല. നിങ്ങളുടെ ടി.വിക്കും തകരാറില്ല. പക്ഷേ ഞങ്ങൾ നിങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്'. ഈ വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും മറ്റ് ചാനല്‍ അവതാരകരുടെയും അഭിഭാഷകരുടെയും ശബ്ദങ്ങള്‍ മാത്രം കേള്‍പ്പിക്കുകയുമായിരുന്നു എൻ.ഡി.ടി.വി.
നേരത്തേ, ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് പ്രമുഖ അവതാരകന് അര്‍ണബ് ഗോസ്വാമിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അഫ്സല് ഗുരുവിന്റെ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അര്‍ണബ് വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് അഭിസംബോധന ചെയ്യുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.
