ചിത്രദുര്‍ഗയില്‍ ലോറി മാക്സി കാബിലിടിച്ച് 12 മരണം
text_fieldsബംഗളൂരു: ചിത്രദുര്‍ഗയില്‍ ലോറി മാക്സി കാബിലിടിച്ച് രണ്ടു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 12 മരണം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ദേശീയപാത 13ലെ ചിക്കഗോഡനഹള്ളിയിലാണ് അപകടം. മഞ്ജുനാഥ് (40), സുദീപ് (17), നാഗണ്ണ (45), ഗഗണ്ണ (43), ചേതന്‍ (10), ദുഗ്ഗപ്പ (51), തിപ്പസ്വാമി (45), ഗൊല്ലപ്പ (68), മഞ്ജണ്ണ (61), കുമാര്‍ (35), ഗംഗമ്മ (60) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കൈസാപൂര്‍, കോടഹള്ളി ഗ്രാമത്തില്‍നിന്നുള്ളവരാണ് മരിച്ചവരില്‍ മിക്കവരും. ചിക്കഗോഡനഹള്ളിയിലെ പാണ്ഡുരംഗസ്വാമി ദിന്‍ഡി ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച മാക്സി കാബ് മറ്റൊരു വാഹനത്തെ ഓവര്‍ ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് കമ്പി കയറ്റിവന്ന ലോറി ഇടിക്കുകയും കമ്പിയും ലോറിയും കാബിനു മുകളിലേക്ക് വീഴുകയുമായിരുന്നു. 16 ടണ്‍ ഭാരമുള്ള കമ്പികളുമായായിരുന്നു ലോറിയുടെ യാത്ര. 12 പേരും അപകടസ്ഥലത്തുതന്നെ മരിച്ചു. ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി രാഹുലിനെ ചിത്രദുര്‍ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. നാട്ടുകാര്‍ എത്തിയാണ് മൃതദേഹങ്ങള്‍ നീക്കിയതും പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
