Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ്സിയുടെ ലക്ഷ്യം വലിയപദവിയെന്ന് റിബേറൊ

text_fields
bookmark_border
ബസ്സിയുടെ ലക്ഷ്യം വലിയപദവിയെന്ന് റിബേറൊ
cancel

മുംബൈ: പട്യാല കോടതിയില്‍ ബി.ജെ.പി എം.പിയും അഭിഭാഷകരും നടത്തിയ ആക്രമണത്തിനെതിരെ നടപടി എടുക്കാത്ത ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുംബൈ പൊലീസ് കമീഷണര്‍ ജൂലിയൊ റിബേറൊ. ബസ്സിയില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഒരു മതിപ്പുമില്ളെന്നും ജോലിയില്‍നിന്ന് വിരമിച്ചശേഷം വലിയപദവിയാണ് ബസ്സിയുടെ ലക്ഷ്യമെന്നും റിബോറൊ പറഞ്ഞു. ഇവരെന്തുതരം അഭിഭാഷകരാണെന്ന് ചോദിച്ച റിബോറൊ, താനായിരുന്നു പൊലീസ് കമീഷണറെങ്കില്‍ രാത്രി വീട്ടില്‍ചെന്ന് അഭിഭാഷകരെ അറസ്റ്റ് ചെയ്യുമായിരുന്നെന്നും വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story