മദ്യനയം ചോദ്യംചെയ്ത ഹരജി വീണ്ടും തള്ളി
text_fieldsന്യൂഡല്‍ഹി: കേരള സര്‍ക്കാറിന്‍െറ മദ്യനയം ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ ബാറുടമ പോളക്കുളം കൃഷ്ണദാസ് സമര്‍പ്പിച്ച പുന$പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ പിഴവില്ളെന്ന് കണ്ടത്തെിയാണ് ജസ്റ്റിസുമാരായ ജെ.എസ്. ഖേഹാര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.
കേസിലെ പ്രധാന ഹരജിക്കാരായ ഓള്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ അടക്കം നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ വിധിയില്‍ പിഴവില്ളെന്ന് കോടതി വിലയിരുത്തിയ സാഹചര്യത്തില്‍ മറ്റ് ഹരജികളും തള്ളും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നാണ് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് മദ്യനയം ശരിവെച്ചത്. വിക്രംജിത് സെന്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പുനഃപരിശോധനാ ഹരജി ജസ്റ്റിസ് ഖേഹാറിന്‍െറ ബെഞ്ചിന് കൈമാറിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
