Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.പി ശർമയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
text_fieldsbookmark_border
ന്യൂഡൽഹി: പട്യാല ഹൗസ് കോടതിക്ക് പുറത്ത് സി.പി.ഐ നേതാവിനെ കൈയേറ്റം ചെയ്ത ബി.ജെ.പി എം.എൽ.എ ഒ.പി ശർമയെ അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറിനകം തന്നെ ശർമക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. എട്ട് മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമാണ് ഇന്ന് വൈകീട്ട് ആറു മണിയോടുകൂടി ശർമയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സി.പി.ഐയുടെ അമീക് ജാമിയെ ശർമ അടിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു. ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകർ നടത്തിയ കൈയേറ്റത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം ശർമയെ അറസ്റ്റ് ചെയ്യാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഡൽഹിയിൽ നിന്നുള്ള എം.എൽ.എയാണ് ശർമ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
