എസ്.എ.ആർ ഗീലാനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: ഡൽഹി പ്രസ്ക്ലബിൽ അഫ്സൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മുൻ ഡൽഹി സർവകലാശാല അധ്യാപകൻ എസ്.എ.ആർ ഗീലാനിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഗീലാനിയുടെ രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡൽഹി വിചാരണ കോടതിയിൽ ഹാജരാക്കിയാണ് കാലാവധി നീട്ടിയത്.
കാലാവധി നീട്ടിയതിനെ തുർന്ന് ഗീലാനിയെ തിഹാർ ജയിലിലെ അതീവാ സുരക്ഷാ തടവറയിലേക്ക് മാറ്റും. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശദ്രോഹക്കുറ്റമാണ് ഗീലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചടങ്ങില്‍ പാര്‍ലമെന്‍റാക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്സല്‍ ഗുരുവിന് അനുകൂലമായും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയെന്നും ആരോപിച്ചാണ് ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചടങ്ങിന്‍െറ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്‍െറ ഇ-മെയിലില്‍നിന്നാണ് ഹാള്‍ ബുക്കു ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
