ഇന്ത്യന്‍ അധ്യാപിക ലോകബഹുമതി പുരസ്കാരപ്പട്ടികയില്‍
text_fieldsലണ്ടന്‍: 2016ലെ മികച്ച അധ്യാപകര്‍ക്കുള്ള ലോകപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടവരുടെ പട്ടികയില്‍ മുംബൈയില്‍നിന്നുള്ള റോബിന്‍ ചൗരസ്യയും.
മുംബൈയിലെ ചുവന്നതെരുവുകളിലെ സാധാരണക്കാരായ വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്കൂളിന്‍െറ സ്ഥാപകയാണ്. ബ്രിട്ടന്‍, യു.എസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും അധ്യാപകര്‍ അവസാന 10ല്‍ എത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിന്‍സാണ് പേരുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷമാണ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി ഫൗണ്ടേഷന്‍ അധ്യാപകപുരസ്കാരം ആരംഭിച്ചത്.
ലൈംഗികത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കും മനുഷ്യക്കടത്തിലൂടെ അനാഥരായവര്‍ക്കും വേണ്ടിയാണ് റോബിന്‍ സ്ഥാപനം നടത്തുന്നത്. 12 മുതല്‍ 20 വയസ്സുവരെയുള്ള വിദ്യാര്‍ഥികളാണിവിടെ പഠിക്കുന്നത്. 148 രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിന് അപേക്ഷകളാണ് അവാര്‍ഡിനുവേണ്ടി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
