Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്റ്റിസ് ഫോര്‍ രോഹിത് ബസ് യാത്രക്ക് നേരെ എ.ബി.വി.പി ആക്രമണം

text_fields
bookmark_border
ജസ്റ്റിസ് ഫോര്‍ രോഹിത് ബസ് യാത്രക്ക് നേരെ എ.ബി.വി.പി ആക്രമണം
cancel

ഹൈദരാബാദ്: രോഹിത് വെമുലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് നടത്തിയ ബസ് യാത്രക്ക് നേരെ എ.ബി.വി.പി ആക്രമണം നടത്തിയതായി ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസ്താവനയില്‍ ആരോപിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെലുങ്കാനയില്‍ സംഘടിപ്പിച്ച യാത്രക്കു നേരെയാണ് ആക്രമണമുണ്ടായത്. നല്‍ഗോണ്ടയില്‍ രോഹിതിനെ അനുകൂലിച്ച് നടത്തിയ പൊതു സമ്മേളനത്തിനു നേരെയും സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായി.

അക്രമണങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങത്തിലും അധിഷ്ഠിതമാണ് സംഘ്പരിവാര്‍ രാഷ്ട്രീയമെന്നും ബി.ജെ.പി പിന്തുണയോടെ ഡല്‍ഹി പൊലീസ് വിദ്യാര്‍ഥികളുടെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി വേട്ടയാടുകയാണെന്നും ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. രോഹിതിന് നീതി ആവിശ്യപ്പെട്ട് ലഖ്നൊ യൂണിവേഴ്സിറ്റി,  അംബേദ്കര്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി, രാജസ്ഥാന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നടന്ന പരിപാടികളും എ.ബി.വി.പി പ്രവര്‍ത്തകര്‍ കൈയേറിയതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story