കോണ്‍ഗ്രസ് സഖ്യം: സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന്
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം ചര്‍ച്ചചെയ്യാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചൊവ്വാഴ്ച ചേരും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റിയും ചേരുന്നുണ്ട്. ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും ചൂടേറിയ ചര്‍ച്ചക്ക് ഇടയാക്കും.
കോണ്‍ഗ്രസ് സഖ്യമെന്ന ആവശ്യത്തിന്‍െറ എല്ലാ വശങ്ങളും പി.ബിയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതിനിടെ, സി.പി.എമ്മുമായി കൈകോര്‍ക്കുന്ന കാര്യം സി.പി.എം കേന്ദ്രനേതൃത്വത്തിന്‍െറ തീരുമാനം വന്നതിനുശേഷം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ്. കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായാണ് ബംഗാള്‍ സംസ്ഥാന സമിതി ഭൂരിപക്ഷ തീരുമാനമെങ്കിലും കേന്ദ്ര കമ്മിറ്റി അത് തള്ളിയാല്‍ സഖ്യം നടപ്പാകില്ല.
ഈ സാഹചര്യത്തിലാണ് ബംഗാളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണെങ്കിലും തീരുമാനം വരട്ടെയെന്ന നിലപാടിലത്തെിയത്. ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം പോളിറ്റ് ബ്യൂറോയില്‍ തള്ളിപ്പോകാനാണ് എല്ലാ സാധ്യതയും. കാരണം, മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ട് നേതൃത്വം നല്‍കുന്ന പക്ഷത്തിനാണ് 16 അംഗ പി.ബിയില്‍ ഭൂരിപക്ഷം. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ഒരു സഖ്യവുമില്ളെന്ന രാഷ്ട്രീയ പ്രമേയത്തിന്‍െറ ശില്‍പി കാരാട്ടാണ്. അതിന് വിരുദ്ധമായ ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം കാരാട്ടും കൂട്ടരും അംഗീകരിക്കുന്ന പ്രശ്നമില്ല.
എന്നാല്‍, ബംഗാള്‍ ഘടകത്തിന്‍െറ പിന്തുണയോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തത്തെിയ യെച്ചൂരി ബംഗാള്‍ ഘടകത്തിനൊപ്പമാണ്. യെച്ചൂരിയുടെ പിന്തുണയോടെ കേന്ദ്രകമ്മിറ്റിയില്‍ തങ്ങളുടെ ആവശ്യം അംഗീകരിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബംഗാള്‍ നേതൃത്വം. യെച്ചൂരിക്ക് പുറമെ, പാര്‍ട്ടിയുടെ സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദന്‍ ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം അംഗീകരിച്ച് നടത്തിയ പ്രതികരണം അവര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. ബംഗാളില്‍നിന്നുള്ള എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും ബുധന്‍, വ്യാഴം ദിവസങ്ങളിലെ യോഗത്തിനത്തൊന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഖ്യത്തെ കേരള ഘടകം ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിന് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
