ബി.ജെ.പിയും ആര്‍.എസ്.എസും എല്ലായിടത്തും തീവ്രവാദം കാണുന്നു –രാഹുല്‍ ഗാന്ധി
text_fieldsജോര്‍ഹത്: ബി.ജെ.പിയും ആര്‍.എസ്.എസും സര്‍വകലാശാലകളിലടക്കം തീവ്രവാദം കാണുന്നതായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച അസമിലെ ജോര്‍ഹതില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയാണ് ആര്‍.എസ്.എസിനും സര്‍ക്കാറിനുമെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.
ഓരോരുത്തരുടെയും കാഴ്ചപ്പാടുകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കി, രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ളെന്നും രാഹുല്‍ സൂചിപ്പിച്ചു. അതിന്‍െറ അനന്തരഫലമാണ് ജെ.എന്‍.യു സര്‍വകലാശാലയില്‍ അരങ്ങേറുന്നത്. എല്ലായിടത്തും തീവ്രവാദികളെ തിരഞ്ഞുനടക്കുന്ന സംഘ്പരിവാര്‍, തങ്ങളുടെ നയങ്ങളെ എതിര്‍ക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തുകയാണ് .ഇന്ത്യയുടെ വൈവിധ്യത്തെ ബഹുമാനിക്കാതെയാണ് ബി.ജെ.പിയുടെ സംഘടനകള്‍ മുന്നോട്ടു പോകുന്നതെന്നും ആരോപിച്ചു.
വരാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കപടമായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
