Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എൻ.യു: കനയ്യ കുമാറിൻെറ കസ്റ്റഡി കാലാവധി നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: ജെ.എൻ.യുവിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാറിൻെറ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി. രണ്ട് ദിവസത്തേക്കുകൂടിയാണ് പട്യാല ഹൗസ് കോടതി കസ്റ്റഡി നീട്ടി നൽകിയത്.
അതേസമയം, കനയ്യ കമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം എൻ.ഐ.എ അന്വേഷിക്കണമെന്ന ഹരജി കോടതി നാളെ പരിഗണിക്കും. ഡൽഹി ഹൈകോടതിയാണ് ഹരജി പരിഗണിക്കുന്നത്.
ജെ.എൻ.യുവിൽ അഫ്സൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തി എന്നാരോപിച്ചാണ് കനയ്യ കുമാറിനെ കഴിഞ്ഞയാഴ്ച രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പൊലീസിൻെറ നടപടിയിൽ പ്രതിഷേധിച്ച് സർവകലാശാലയിൽ വിദ്യാർഥികളും അധ്യാപകരും നടത്തുന്ന സമരം തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
