ഹരിയാനയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു
text_fieldsഛണ്ഡിഗഡ്: ഹരിയാനയിലെ ബഹദുർഗയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച 22കാരിയെ പീഡിപ്പിച്ചു. ഒരു കുഞ്ഞിന് ജന്‍മം നല്‍കിയതിന് ശേഷം ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. പ്രതിയുടെ ചിത്രം ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ 3 മണിക്ക് പ്രതി കാറിൽ ആശുപത്രിയിലേക്കെത്തുന്നതും ഐ.സി.യുവിലേക്ക് പോവുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
പ്രതിയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിയുടെ ചിത്രം പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.
ജില്ലയിലെ മറ്റിടങ്ങളിലെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പൊലീസ് അറയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
