Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യവസായികോല്‍പാദനത്തില്‍ ഇടിവ്; പണപ്പെരുപ്പത്തില്‍ വര്‍ധന
text_fieldsbookmark_border
ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായികോല്‍പാദനത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ്. ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.3 ശതമാനമാണ് വ്യവസായികോല്‍പാദനം കുറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. വ്യവസായികോല്‍പാദന സൂചിക നവംബറില്‍ 3.2 ശതമാനം ഇടിഞ്ഞതായാണ് നേരത്തേ കണക്കാക്കിയിരുന്നത്. ഇത് 3.4 ശതമാനമായി പുതുക്കി. 2014 ഡിസംബറില്‍ 3.6 ശതമാനം വളര്‍ച്ചയായിരുന്നു ഉണ്ടായിരുന്നത്. ഒക്ടോബറില്‍ അഞ്ചു വര്‍ഷത്തെ ഉയര്‍ന്നനിലയായ 9.8 ശതമാനംവരെ എത്തിയശേഷമാണ് 13 മാസത്തിനുശേഷം നവംബറില്‍ വ്യവസായികോല്‍പാദനം ഇടിഞ്ഞുതുടങ്ങിയത്. അതിനിടെ ചില്ലറ വിലപ്പെരുപ്പം ജനുവരിയില്‍ 17 മാസത്തെ ഉയര്‍ന്നനിലയായ 5.69 ശതമാനത്തിലത്തെി. ഡിസംബറില്‍ 5.61 ശതമാനമായിരുന്നു. ചില്ലറ ഭക്ഷ്യവിലകളില്‍ 6.85 ശതമാനമാണ് ജനുവരിയില്‍ വര്‍ധന.
Next Story