Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ കേരളത്തിന് തിരിച്ചടി

text_fields
bookmark_border
കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ കേരളത്തിന് തിരിച്ചടി
cancel

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ കേരളത്തിന് തിരിച്ചടി. കേരളം നല്‍കിയ പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ചുള്ള റിപോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളി. ഗ്രാമങ്ങള്‍ക്കുള്ളില്‍ വെവ്വേറെ പരിസ്ഥിതി ലോല കേന്ദ്രങ്ങള്‍ അംഗീകരിക്കില്ല എന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. ഗ്രാമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇ.എസ്.എ അനുവദിക്കൂ എന്നാണ് മന്ത്രാലയം കേരളത്തെ അറിയിച്ചിരിക്കുന്നത്.  കോടതികളില്‍ ഇത് ചോദ്യം ചെയ്യപ്പെടുമെന്നും കേരളത്തിനായി ഇളവനുവദിച്ചാല്‍ ഇതേ ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങള്‍ രംഗത്ത് വരുമെന്നും ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം നിലപാടെടുത്തത്. ഇ.എസ്.എയുടെ അടിസ്ഥാന ഏകകം ഗ്രാമങ്ങള്‍ തന്നെയാണ്. ഇതില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍, കേരളത്തിന് കൂടുതല്‍ ഗ്രാമങ്ങളെ വേണമെങ്കില്‍ ഇ.എസ്.എ പരിധിയില്‍ നിന്ന് നിന്ന് ഒഴിവാക്കാമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു. കൂടാതെ വനമേഖലയുടെ ഡിജിറ്റല്‍ മാപ്പ് കേരളം ഹാജരാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story