Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിലകൊടുത്ത് വാങ്ങിയ...

വിലകൊടുത്ത് വാങ്ങിയ ബാലികയെ ഭിക്ഷാടനത്തിനുപയോഗിച്ച ദമ്പതികള്‍ അറസ്റ്റില്‍

text_fields
bookmark_border
വിലകൊടുത്ത് വാങ്ങിയ ബാലികയെ ഭിക്ഷാടനത്തിനുപയോഗിച്ച ദമ്പതികള്‍ അറസ്റ്റില്‍
cancel


ഹൈദരാബാദ്: വിലകൊടുത്ത് വാങ്ങിയ ബാലികയെ ഭിക്ഷാടനത്തിനുപയോഗിച്ച ദമ്പതികളെ ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയില്‍  അറസ്റ്റ് ചെയ്തു. വി. ബാസമ്മ, വി. രാമലു ദമ്പതികളാണ് മുംബൈയില്‍ വെച്ച് അജ്ഞാത വ്യക്തിയില്‍നിന്ന് 13 വയസ്സുള്ള പൂജയെ 250 രൂപ കൊടുത്ത് ഒരു വര്‍ഷം മുമ്പ്  വാങ്ങിയത്. അവര്‍ ആ സമയത്ത് മുംബൈയില്‍ തൊഴിലാളികളായിരുന്നു. പെണ്‍കുട്ടി അച്ഛനമ്മമാര്‍ ആരെന്നറിയാത്ത അനാഥയായിരുന്നു. മൂന്നു മാസമായി ഈ പെണ്‍കുട്ടിയെ ഇവര്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടത്തെി. ടാണ്ടര്‍ ബസ്സ്റ്റാന്‍ഡില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.  
ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത ഓപറേഷന്‍ സ്മൈല്‍ എന്ന പദ്ധതിയിലൂടെ ജില്ലയില്‍ ബാലവേല , ഭിക്ഷാടനത്തില്‍നിന്ന്  രംഗറെഡ്ഡി പൊലീസ്  300 കുട്ടികളെ രക്ഷപ്പെടുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് എസ്.പി. രേമ രാജേശ്വരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestchild abuse
Next Story