സാങ്കേതിക തകരാർ: ഹെഡ് ലിയുടെ വിചാരണ നാളത്തേക്ക് മാറ്റി
text_fieldsമുംബൈ: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോൾമാൻ ഹെഡ് ലിയുടെ വിഡിയോ കോൺഫറൻസിങ് വഴിയുള്ള മൊഴിയെടുക്കൽ നാളത്തേക്ക് മാറ്റിവെച്ചു. വിഡിയോ കോൺഫറൻസിങ് സംവിധാനത്തിനുണ്ടായ സാങ്കേതിക തകരാർ കാരണമാണ് മൊഴിയെടുക്കൽ നടപടികൾ മാറ്റിവെച്ചതെന്ന് ഹെഡ് ലിയെ വിചാരണ ചെയ്യുന്ന സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഹെഡ് ലിയുടെ മൊഴിയെടുക്കൽ തുടരുകയാണ്. മുംബൈ ഭീകരാക്രമണത്തിൽ പാക് പങ്ക് വെളിവാക്കുന്ന മൊഴികളാണ് ഹെഡ് ലി ഇതുവരെ നൽകിയത്. പാകിസ്താനിലെ ഭീകരസംഘങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ എല്ലാ വിധ സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് ഹെഡ് ലി വ്യക്തമാക്കിയിരുന്നു.
2008 നവംബറിന് രണ്ടു വർഷം മുമ്പ് ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. താജ് ഹോട്ടലിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സമ്മേളനത്തിനുനേരെ ആക്രമണം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്നും ഹെഡ് ലി പ്രത്യേക ജഡ്ജി ജി.എ സനാപിന് മുമ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
