Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി കിരീടാവകാശി ഇന്ന് ഡല്‍ഹിയില്‍

text_fields
bookmark_border
അബൂദബി കിരീടാവകാശി ഇന്ന് ഡല്‍ഹിയില്‍
cancel

ന്യൂഡല്‍ഹി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ന് ഡല്‍ഹിയിലത്തെും. മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
തീവ്രവാദത്തെ നേരിടുന്നതിനുള്ള കൂട്ടായ നീക്കം ശക്തിപ്പെടുത്തുന്നതും സൈനികേതര ആണവ മേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള 16 കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെക്കും. തീവ്രവാദ ബന്ധമുള്ളവരെ പിടികൂടുന്നതിന് ഇന്ത്യയിലെയും യു.എ.ഇയിലെയും അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കരാറും ഒപ്പുവെക്കും. കഴിഞ്ഞ ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.  34 വര്‍ഷത്തിന് ശേഷം യു.എ.ഇയിലത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് അബൂദബി കിരീടാവകാശി ഇന്ത്യയിലത്തെുന്നത്.  
ശൈഖ് മുഹമ്മദ് സായിദ് അല്‍നഹ്യാന്‍െറ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story