‘മേക് ഇന്‍ ഇന്ത്യ’യും ‘ഹേറ്റ് ഇന്‍ ഇന്ത്യ’യും ഒന്നിച്ചു പോകില്ലെന്ന് ശശി തരൂര്‍
text_fieldsബോസ്റ്റണ്‍: കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എം.പി. മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിങ്ങനെയുള്ള പദ്ധതികളുമായി വിദേശ മൂലധനം ആകര്‍ഷിക്കാന്‍, പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഭരണപക്ഷത്തുനിന്നുതന്നെ വിദ്വേഷ അന്തരീക്ഷം രാജ്യത്ത് വളര്‍ത്തുന്നത് ഗുണകരമാവില്ളെന്ന് അദ്ദേഹം പറഞ്ഞു. ഹാര്‍വഡ് സര്‍വകലാശാലയില്‍ വാര്‍ഷിക ഇന്ത്യന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍. മേക് ഇന്‍ ഇന്ത്യയും ഹേറ്റ് ഇന്‍ ഇന്ത്യയും ഒന്നിച്ചുപോകില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭരണകക്ഷി നേതാക്കളുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍െറ പ്രതിച്ഛായക്ക് ഗുണകരമാവില്ല. പ്രത്യക്ഷ വിദേശ നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ രാജ്യത്തിന്‍െറ ബഹുസ്വര സ്വഭാവം നിലനിര്‍ത്തേണ്ടതുണ്ട്. ഡല്‍ഹിയിലെ തെരുവുകളില്‍ സ്ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ നടക്കുന്ന സ്ഥിതിയും രാജ്യത്ത് മുസ്ലിമായിരിക്കുന്നതിനേക്കാള്‍ പശുവായി ജനിക്കുന്നതാണ് നല്ലതെന്ന് ആരെങ്കിലും ചിന്തിക്കുന്നതും നല്ല കാര്യമല്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
