വെടിവെച്ചുകളിച്ച് വിജയാഹ്ളാദം; പൊലിഞ്ഞത് ഒൻപതുകാരന്‍റെ ജീവൻ
text_fieldsഷാംലി: ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടിയുടെ അതിരുവിട്ട തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനം ഒന്‍പതു വയസുകാരന്‍റെ ജീവന്‍ കവര്‍ന്നു. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി പ്രവർത്തകർ ഷാംലിയില്‍ പ്രദേശിക തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ആകാശത്തേക്ക് വെടിവെച്ചാണ്. അരമണിക്കൂറോളം തുടർന്ന ഈ ആഘോഷത്തിനിടെ വെടിയേറ്റ് ഒന്‍പതു വയസുകാരന്‍ കൊല്ലപ്പെടുകയായിരുന്നു. പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് ഞായറാഴ്ച ഹര്‍ഷ് എന്ന കുട്ടി വെടിയേറ്റ് മരിച്ചത്.
വിജയമാഘോഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്ന വേളയില്‍ അതുവഴി ഓട്ടോ റിക്ഷയില്‍ അമ്മയോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഹർഷ്. നെഞ്ചിന് വെടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി കുട്ടിയുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു.
തോക്കുമായി റോഡിലൂടെ നടക്കുകയും വെടിയുതിർക്കുകയും കയ്യടിച്ച് നൃത്തം വെക്കുകയും ചെയ്യുന്ന എസ്.പി പ്രവർത്തകരുടെ വിഡിയോയും പുറത്തായിട്ടുണ്ടെങ്കിലും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
