Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യത്തിന്‍െറ...

സ്വാതന്ത്ര്യത്തിന്‍െറ പടപ്പാട്ടുമായി ശീതള്‍ സാഠേ ഡല്‍ഹിയില്‍

text_fields
bookmark_border
സ്വാതന്ത്ര്യത്തിന്‍െറ പടപ്പാട്ടുമായി ശീതള്‍ സാഠേ ഡല്‍ഹിയില്‍
cancel

ന്യൂഡല്‍ഹി: ‘കോടികളുടെ അഴിമതിയും കൊലപാതകവും നടത്തിയവരെപോലും വെറുതെവിടുന്നു. എന്നിട്ടും, നിങ്ങളുടെ മകന് ജാമ്യംപോലും കിട്ടുന്നില്ല, എന്തു വലിയ കുറ്റമാ അവന്‍ ചെയ്തെ എന്ന് ചോദിക്കാറുണ്ട് എന്‍െറ ജീവിതപങ്കാളിയായ സചിന്‍െറ അമ്മയോടൊപ്പം വയലില്‍ പണിയെടുക്കുന്ന കൂട്ടുകാരികള്‍. തുല്യതക്കായി വാദിച്ചതിനും സ്വാതന്ത്ര്യത്തിന്‍െറ പാട്ടുകള്‍ പാടിയതിനുമാണ് ആ അമ്മയുടെ മകന്‍ മൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്നതെന്ന് എന്നാണ് രാജ്യം മനസ്സിലാക്കുക?’ -ശീതള്‍ സാഠേ ഈ തീച്ചൂടുള്ള ചോദ്യമുയര്‍ത്തിയപ്പോള്‍ മഞ്ഞുകാലമായിട്ടും ഡല്‍ഹി നിന്നു വിയര്‍ത്തു. ഇന്ത്യന്‍ പ്രസ്ക്ളബിന്‍െറ പുല്‍ത്തകിടിയില്‍നിന്ന് അവര്‍ പാടിയ പാട്ടുകള്‍ വാരകള്‍മാത്രം അകലെയുള്ള പാര്‍ലമെന്‍റിന്‍െറ ചുമരുകളില്‍തട്ടി പ്രതിധ്വനിച്ചു.
ദലിതുകളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശത്തിനായി പാട്ടുകളും സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിച്ചതിന് നിരന്തര ഭരണകൂട വേട്ടക്കിരയായ കബീര്‍ കലാമഞ്ചിന്‍െറ പ്രവര്‍ത്തകരായ സചിന്‍ മാലിയും ശീതളും 2013ല്‍ മഹാരാഷ്ട്ര അസംബ്ളിയിലത്തെി സത്യഗ്രഹം നടത്തി അറസ്റ്റ് വരിക്കുകയായിരുന്നു. അന്ന് ഗര്‍ഭിണിയായിരുന്ന ശീതളിന് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പ്രസവകാലമായപ്പോള്‍ നല്‍കി. വിചാരണയുംകാത്ത് സചിന്‍ ജയിലില്‍ കഴിയുന്നു. അച്ഛനെ കാണാന്‍ അവകാശം ലഭിച്ചിട്ടില്ലാത്ത രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഒക്കത്തേറ്റിയാണ് ശീതള്‍ ഡല്‍ഹിയിലത്തെിയത്. ഹൈകോടതി ജാമ്യം നല്‍കാത്തപക്ഷം നീതിക്കുവേണ്ടിയുള്ള പോരാട്ടം സുപ്രീംകോടതിയില്‍ തുടരുമെന്നും ന്യായം ലഭിക്കുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ആദ്യമായി തലസ്ഥാനനഗരിയില്‍ പാട്ടുപാടവെ ഏറ്റുപാടാനും പിന്തുണ അര്‍പ്പിക്കാനും ഹരിയാനയില്‍നിന്നുള്ള വയോധികര്‍ മുതല്‍ ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍വരെ നിരവധി പേരത്തെി. രോഹിത് വെമുലയെ ദേശദ്രോഹി എന്ന് മുദ്ര കുത്തിയതിന് സമാനമായാണ് തനിക്കും കൂട്ടുകാര്‍ക്കുമെതിരെ ഭരണകൂടവും ജാതിവാദികളും കള്ളക്കുറ്റം ചുമത്തിയതെന്ന് ശീതള്‍ പറഞ്ഞു. രോഹിതിന്‍െറ മരണം വേദനജനകമാണ്, മരിച്ചുകളയാന്‍ തോന്നിപ്പിക്കുന്ന മനംമടുപ്പിക്കുന്ന സമീപനമാണ് ജാതിവാദികള്‍ പുലര്‍ത്തുക. പക്ഷേ, ആത്മഹത്യയല്ല, നിരന്തര സമരംതന്നെയാണ് അതിനെ തോല്‍പിക്കാനുള്ള വഴിയെന്നും അവര്‍ പറഞ്ഞു. സായുധസമരത്തെ അനുകൂലിക്കുന്നില്ല. കലയും സാംസ്കാരിക ചെറുത്തുനില്‍പുമാണ് ഏറ്റവും ശക്തമായ ആയുധങ്ങള്‍. കബീര്‍ കലാമഞ്ചിന്‍െറ പോരാട്ടചരിത്രം പുറംലോകത്തത്തെിച്ച പൗരാവകാശ ചലചിത്ര പ്രവര്‍ത്തകന്‍ ആനന്ദ് പട്വര്‍ധന്‍െറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യസഭാംഗം ഡി. രാജ, സി.പി.എം നേതാവ് സുഭാഷിണി അലി, ഹിമാന്‍ശുകുമാര്‍, സ്വാമി അഗ്നിവേശ് എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheetal sathe
Next Story