വനിതാ പൊലീസുകാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രയാസപ്പെടുന്നെന്ന് സര്‍വേ
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും മതിയായ സൗകര്യങ്ങള്‍ ലഭ്യമാവുന്നില്ളെന്ന് സര്‍വേ ഫലം. ജോലിസമയത്ത് ഇവര്‍ മണിക്കൂറുകളോളം ദാഹിച്ച് വലയുന്നുണ്ടെന്നും ശുചിമുറി ഇല്ലാത്തതുമൂലം പ്രയാസപ്പെടുന്നുണ്ടെന്നും കണ്ടത്തെി. ഇറുക്കമുള്ളതും കനമേറിയതുമായ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ പുരുഷശരീരത്തിനനുയോജ്യമായ വിധത്തില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ അവ തങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും വനിതാ പൊലീസുകാര്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് സ്വകാര്യത ലഭിക്കുന്നില്ളെന്നും സമയ ദൈര്‍ഘ്യമേറിയ ജോലിക്ക് പോവുമ്പോള്‍ മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനായി പലരും വെള്ളംകുടിക്കാറില്ളെന്നും അവര്‍ അറിയിച്ചു.
ഗുഡ്ഗാവില്‍ നടന്ന ഏഴാമത് വനിതാ പൊലീസ് ദേശീയ കോണ്‍ഫറന്‍സിലാണ് സര്‍വേ വിവരങ്ങള്‍ അവതരിപ്പിച്ചത്. കോണ്‍സ്റ്റബ്ള്‍ മുതല്‍ ഡി.ജി.പിവരെ റാങ്കിലുള്ളവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സി.ആര്‍.പി.എഫ്, സശസ്ത്ര സീമാബല്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലെ പൊലീസ് എന്നിവരെയാണ് സര്‍വേക്ക് പരിഗണിച്ചത്. 334 പേരില്‍നിന്ന് വിവരം ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
