Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയില്‍ ഇനി വിദേശികള്‍ക്ക് ബീഫ് തിന്നാം

text_fields
bookmark_border
ഹരിയാനയില്‍ ഇനി വിദേശികള്‍ക്ക് ബീഫ് തിന്നാം
cancel

ന്യൂഡല്‍ഹി: പശുക്കളെ അറുക്കുന്നതും മാംസം വില്‍ക്കുന്നതും 10 കൊല്ലം തടവുകിട്ടുന്ന കുറ്റകൃത്യമായ ഹരിയാനയില്‍ വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നു. വാണിജ്യവളര്‍ച്ചയും വിദേശനിക്ഷേപവും ലക്ഷ്യമിട്ടാണ് നീക്കം. എന്നാല്‍, നിരവധി ഓട്ടോമൊബൈല്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വിദേശരാജ്യങ്ങളില്‍നിന്ന് അനവധിയാളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇഷ്ടഭക്ഷണം കഴിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥയാണെന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ കമ്പനികള്‍ ഇക്കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഈയിടെ നിക്ഷേപസമാഹരണം മുന്നില്‍ക്കണ്ട് ജപ്പാന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനോട് വ്യവസായം പ്രവര്‍ത്തിക്കാന്‍ ഉതകുന്ന സാമൂഹിക അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് ചില പ്രധാന കമ്പനികള്‍ ആവശ്യപ്പെടുകയും ചെയ്തു.  ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഓട്ടോമൊബൈല്‍ മേഖലയില്‍ മാത്രം ഹരിയാന പ്രതീക്ഷിക്കുന്നത്. തുടര്‍ന്നാണ് വിദേശികള്‍ക്കായി ചില സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതുണ്ടെന്നും അതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അറിയിച്ചത്. ബീഫ് കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തോടുള്ള എതിര്‍പ്പല്ളെന്നും ഹരിയാനാജനതയുടെ പൊതുവികാരമാണെന്നും ഖട്ടര്‍ പറഞ്ഞു. ഭക്ഷണക്കാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ ശീലങ്ങളുണ്ടാകുമെന്നും അതിനെ എതിര്‍ക്കേണ്ടതില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story