വെല്‍ഡറുടെ മകന് 1.2 കോടി ശമ്പളത്തില്‍ മൈക്രോസോഫ്റ്റില്‍ ജോലി
text_fieldsജയ്പുര്‍: വെല്‍ഡറുടെ മകന് 1.2 കോടി രൂപ ശമ്പളത്തില്‍ മൈക്രോസോഫ്റ്റില്‍ ജോലി. ബിഹാറിലെ ഖാഘാരിയ സ്വദേശിയായ 21കാരന്‍ വാത്സല്യ ചൗഹാനാണ് അഭിമാനനേട്ടം കൈവരിച്ചത്. ഹിന്ദി മീഡിയം സ്കൂളില്‍ പഠിച്ച വാത്സല്യ ചൗഹാന്‍ 2011ല്‍ 75 ശതമാനം മാര്‍ക്ക് വാങ്ങിയാണ് 12ാം ക്ളാസ് പാസായത്. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഗോരഖ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രതിഭാശാലിയായ വിദ്യാര്‍ഥി എന്നനിലയില്‍ മൈക്രോസോഫ്റ്റിലെ ഉയര്‍ന്ന ജോലിയിലേക്ക് നടന്നുകയറുകയായിരുന്നു. ഈ വിജയത്തിന്‍െറ ഇരട്ടിമധുരമായി ചൗഹാന് മൈക്രോസോഫ്റ്റിന്‍െറ ആസ്ഥാനമായ വാഷിങ്ടണിലെ റഡ്മെണ്ടില്‍തന്നെയാണ് നിയമനം. ഐ.ഐ.ടി എന്ന സ്ഥാപനത്തെക്കുറിച്ച് കേള്‍ക്കുന്നതുവരെ താന്‍ പഠിക്കേണ്ട വിഷയങ്ങള്‍ മാത്രമേ വായിച്ചിരുന്നുള്ളൂ എന്ന് ചൗഹാന്‍ പറഞ്ഞു. ഐ.ഐ.ടി പ്രവേശപരീക്ഷയില്‍ ചൗഹാന് 9000ത്തിലധികമായിരുന്നു റാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
