Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീര്‍പ്രശ്നത്തിന്...

കശ്മീര്‍പ്രശ്നത്തിന് പരിഹാരം ചര്‍ച്ചമാത്രം –പാക് പ്രധാനമന്ത്രി

text_fields
bookmark_border
കശ്മീര്‍പ്രശ്നത്തിന് പരിഹാരം ചര്‍ച്ചമാത്രം –പാക് പ്രധാനമന്ത്രി
cancel

മുസഫറാബാദ്: കശ്മീര്‍ ഉള്‍പ്പെടെ എല്ലാ തര്‍ക്കവിഷയങ്ങള്‍ക്കും പരിഹാരം ചര്‍ച്ച മാത്രമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ആറ്-ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇരുരാജ്യങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളില്‍നിന്ന് മോചനംനേടാന്‍ സാധിക്കുന്നില്ല എന്നത് അസാധാരണമാണ്.
ഈ വിഷയം ഇന്ത്യന്‍നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പരിഹാരം കിടക്കുന്നത് ചര്‍ച്ചകളിലാണെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ദിനത്തോട് ബന്ധപ്പെട്ട് പാക് അധിനിവേശ കശ്മീരിലെ നിയമനിര്‍മാണസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരുംദിവസങ്ങളില്‍ ഇന്ത്യ-പാക് ചര്‍ച്ചകളില്‍ പുരോഗതി കാണാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരത ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും പാകിസ്താന്‍ ഇന്ത്യക്ക് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭീകരത ഏറ്റവും ദോഷകരമായി ബാധിച്ച രാജ്യമാണ് പാകിസ്താന്‍. ഭീകരതയുടെ ഉന്മൂലനം പാകിസ്താനെക്കാള്‍ മറ്റാര്‍ക്കാണ് ആവശ്യം. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രയോജനം കശ്മീരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navas shareef
Next Story