Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈലറ്റ് പറ്റിച്ചു; കേന്ദ്രമന്ത്രിമാരുള്‍പ്പെടെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി

text_fields
bookmark_border
പൈലറ്റ് പറ്റിച്ചു; കേന്ദ്രമന്ത്രിമാരുള്‍പ്പെടെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി
cancel

നെടുമ്പാശ്ശേരി: ജെറ്റ് എയര്‍ വേസിന്‍െറ പൈലറ്റ് പറ്റിച്ചതിനത്തെുടര്‍ന്ന് രണ്ട് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ മുംബൈക്ക് പോകേണ്ടിയിരുന്ന 137ഓളം യാത്രക്കാര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഏറെനേരം കുടുങ്ങി. വ്യാഴാഴ്ച വൈകുന്നേരം 4.10നുളള ജെറ്റ് എയര്‍ വേസ് വിമാനത്തില്‍ പോകാനത്തെിയ മന്ത്രിമാരായ പീയുഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വ്യോമയാന നിയമപ്രകാരം വിമാനം പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് പൈലറ്റും എയര്‍ ഹോസ്റ്റസുള്‍പ്പെടെ വിമാനജീവനക്കാരും റിപ്പോര്‍ട്ട് ചെയ്യണം. അതിനുശേഷം മാത്രമെ വിമാനത്തില്‍ യാത്രക്കാരെ കയറ്റാന്‍ പാടുള്ളൂ.
എന്നാല്‍, വി.ഐ.പികളായ കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ പൈലറ്റ് എത്തുന്നതിനുമുമ്പ് വിമാനത്തിനകത്ത് കയറ്റി. വിമാനം പോകേണ്ട സമയമായിട്ടും പൈലറ്റ് എത്തിയില്ല. ഇതേതുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കി. പിന്നീട് മറ്റൊരു പൈലറ്റ് എത്തി 6.20നാണ് വിമാനം പുറപ്പെട്ടത്.
എന്തുകൊണ്ടാണ് പൈലറ്റ് എത്താതിരുന്നതെന്നതിന്  പരസ്പരവിരുദ്ധമായ മറുപടിയാണ് ജെറ്റ് എയര്‍ വേസിന്‍െറ ജീവനക്കാര്‍ നല്‍കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story