Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുത്തന്‍ മോഡലുകളുമായി...

പുത്തന്‍ മോഡലുകളുമായി ഓട്ടോ എക്സ്പോ 2016ന് തുടക്കം

text_fields
bookmark_border
പുത്തന്‍ മോഡലുകളുമായി ഓട്ടോ എക്സ്പോ 2016ന് തുടക്കം
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളും വാഹന വിപണിയും കീഴടക്കാന്‍ വിവിധ കമ്പനികളുടെ പുത്തന്‍ മോഡലുകളുമായി ഡല്‍ഹി ഓട്ടോ എക്സ്പോ 2016ന് തുടക്കം. ടൊയോട്ട ഇന്നോവയുടെ ക്രിസ്റ്റ, മാരുതിയുടെ വിതാറ ബ്രസ്സ,നിസാന്‍െറ ട്വന്‍റി 20 സ്പെഷല്‍ എഡിഷനായ ടെറാനോ, മൈക്ര, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ റിനോള്‍ട്ട് ഇറക്കുന്ന ഏറ്റവും പുതിയ മോഡലായ സ്പോട്ട് ആര്‍.എസ് 0.1, ഫോക്സ് വാഗന്‍െറ അമിയോ, പ്രീമിയം മോഡലായ തികുവാന്‍, മെര്‍സിഡസിന്‍െറ സുന്ദരന്‍ ജി.എല്‍.സി 300, ഓഡിയുടെ ആര്‍8വി10പ്ളസ്, ഐ20ക്ക് ശേഷം ഹ്യൂണ്ടായി ഇറക്കുന്ന പുത്തന്‍ മോഡലായ ഐ30 തുടങ്ങിയ ലോകോത്തര വാഹന നിര്‍മാതാക്കളുടെ ഏറ്റവും പുതിയ മോഡലുകളാണ് എക്സ്പോയില്‍ അണിനിരത്തിയിരിക്കുന്നത്. കൂടാതെ യുവാക്കളുടെ ഹരമായി മാറാവുന്ന പുത്തന്‍ ഡിസൈനുമായിറങ്ങുന്ന ബൈക്കുകളുടെ നീണ്ട നിരയും എക്സ്പോയുടെ പ്രത്യേകതയാണ്. സുസുക്കിയോടൊപ്പം അമേരിക്കന്‍ കമ്പനികളും ജപ്പാന്‍ കമ്പനിയും ബൈക്കുകളുടെ പുതിയ മോഡലുകള്‍ നിരത്തിലിറക്കാന്‍ തയാറെടുക്കുന്നുണ്ട്. സചിന്‍ ടെണ്ടുല്‍കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ബോളിവുഡ് താരം കത്രീന കൈഫ്, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരാണ് റാമ്പുകളില്‍ മനം മയക്കുന്ന മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരി അഞ്ചു മുതല്‍ ഒമ്പതു വരെ തുടരുന്ന എക്സ്പോയില്‍ മാധ്യമങ്ങള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്കും പ്രവേശാനുമതി നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto Expo 2016
Next Story