Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ്. വ്യാപനം: രാജ്നാഥ് സിങ് മുസ്ലിം നേതാക്കളെ കണ്ടു
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ.എസിന്‍െറ വ്യാപനം തടയുന്നതിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമം ഐ.എസ് ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
ഐ.എസിന്‍െറ വ്യാപനം തടയാന്‍ നേതാക്കള്‍ പിന്തുണ ഉറപ്പു നല്കി. മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഐ.എസിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് ആഭ്യന്തര മന്ത്രി മുസ്ലിം നേതാക്കളെ ധരിപ്പിച്ചു.
ഇവരുടെ ഇരകളാകാന്‍ മുസ്ലിം യുവാക്കളെ അനുവദിക്കരുത്. ഐ.എസ്. പോലുള്ള ഭീകരസംഘടനകള്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ചും ചര്‍ച്ചചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെ ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story
