പാസ്പോര്‍ട്ട് മറന്നു; രജനീകാന്ത് വിമാനത്താവളത്തില്‍ കാത്തുനിന്നു
text_fields
ചെന്നൈ: തെന്നിന്ത്യന്‍ താരരാജാവിന്‍െറ വെള്ളിത്തിരയിലെ മായിക പ്രകടനമൊന്നും വിമാനത്താവളത്തില്‍ വിലപ്പോയില്ല. മലേഷ്യക്ക് പോകാന്‍ വിമാനം കയറാനത്തെിയ രജനീകാന്തിന്‍െറ കൈവശം പാസ്പോര്‍ട്ട് ഇല്ലായിരുന്നു. പോയസ് ഗാര്‍ഡനിലെ വീട്ടില്‍ മറന്നുവെക്കുകയായിരുന്നു. സഹായിയെക്കൊണ്ട് അതിവേഗം എത്തിച്ചാണ് രജനിക്ക് യാത്ര ചെയ്യാനായത്. പുതിയ ചിത്രമായ ‘കബാളി’യുടെ അവസാന സീനുകളുടെ ചിത്രീകരണത്തിന് മലേഷ്യക്ക് പോകാനാണ് രജനി തിങ്കളാഴ്ച രാവിലെ പത്തോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
പാസ്പോര്‍ട്ട് ഇല്ലാത്തതിനെ തുടര്‍ന്ന് രജനിക്ക് ഒരു മണിക്കൂറോളം വിമാനത്താവളത്തിന് പുറത്ത് കാറില്‍ വിശ്രമിക്കേണ്ടിവന്നു. ഇതേതുടര്‍ന്ന് പ്രിയതാരത്തെ കാണാന്‍ വിമാനത്താവള പരിസരത്തേക്ക് ആരാധകര്‍ ഇടിച്ചുകയറിയത് പൊലീസിനെയും വട്ടംകറക്കി. ആരാധകരെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കേണ്ടി വന്നു. കാറിനു ചുറ്റും പൊലീസ് സേന നിലയുറപ്പിച്ചു. അപ്പോഴേക്കും തിരക്കുപിടിച്ച ചെന്നൈയിലെ റോഡിലൂടെ സഹായി ബൈക്കില്‍ രജനി സിനിമാസീനിലേതുപോലെ പാസ്പോര്‍ട്ടുമായി എത്തി. പാസ്പോര്‍ട്ട് എത്തിയപ്പോള്‍ ചിരിച്ച് പുറത്തിറങ്ങിയ രജനി ആരാധകരെ അഭിവാദ്യം ചെയ്താണ് വിമാനത്താവളത്തിലേക്കുപോയത്.
