സ്വരാജ് അഭിയാന്‍ ഉടന്‍ തെരഞ്ഞെടുപ്പിനില്ളെന്ന് പ്രശാന്ത് ഭൂഷണ്‍
text_fields
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ രൂപവത്കരിച്ച സ്വരാജ് അഭിയാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉടന്‍ ആലോചനയില്ളെന്ന് സ്ഥാപക നേതാവ് അഡ്വ. പ്രശാന്ത് ഭൂഷണ്‍. പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘടന മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനാധിപത്യ പരിഷ്കാരങ്ങള്‍ ഉറപ്പാക്കാനും സ്വരാജ് എന്ന ആശയം വ്യാപിപ്പിക്കാനുമാണ് സംഘടന മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബഹുജന മുന്നേറ്റമായി വളരുന്ന കാലത്ത് രാഷ്ട്രീയ സംഘടന രൂപവത്കരിച്ചേക്കുമെന്നും എന്നാല്‍, സ്വരാജ് അഭിയാന്‍ സ്വതന്ത്ര സംഘടനയായി തുടരുമെന്നും പ്രശാന്ത് പറഞ്ഞു. ജനമുന്നേറ്റം സൃഷ്ടിക്കാനും മാറ്റങ്ങളുണ്ടാക്കാനും അധികാരം കൂടിയേ തീരൂ എന്നത് തെറ്റിദ്ധാരണയാണ്. ആം ആദ്മി പാര്‍ട്ടി മറ്റു പാര്‍ട്ടികള്‍ക്ക് സമമായി മാറിയെന്നും സ്ഥാപക നേതാവ് കുറ്റപ്പെടുത്തി. അതിനിടെ, ഡല്‍ഹിയില്‍ 100 ഓഫിസുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ ഓഫിസ് ഒരുക്കങ്ങളെന്ന് സംഘടനയുടെ പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
