Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകീര്‍ത്തി കേസ്: ജെയ്റ്റ്ലിയുടെ ആവശ്യം അനുവദിച്ചു

text_fields
bookmark_border
അപകീര്‍ത്തി കേസ്: ജെയ്റ്റ്ലിയുടെ ആവശ്യം അനുവദിച്ചു
cancel

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) പ്രസിഡന്‍റായിരുന്ന കാലത്തെ രേഖകള്‍ ഹാജരാക്കണമെന്ന കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അപേക്ഷ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മിയുടെ അഞ്ച് നേതാക്കള്‍ക്കുമെതിരെ ഡിസംബര്‍ 21ന് ജെയ്റ്റ്ലി നല്‍കിയ അപകീര്‍ത്തി കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജയ്റ്റ്ലി ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസ് സി.ബി.ഐ റെയ്ഡ് നടത്തിയത് അസോസിയേഷന്‍ പ്രസിഡന്‍റായിരിക്കെ ജയ്റ്റ്ലി നടത്തിയ ക്രമക്കേടുകളുടെ രേഖകള്‍ പിടിച്ചെടുക്കാനാണെന്നാണ് കെജ്രിവാളും ആം ആദ്മിയും ആരോപിച്ചത്. ആരോപണത്തെ പിന്തുണച്ച് ബി.ജെ.പി എം.പി കീര്‍ത്തി ആസാദും രംഗത്തത്തെിയിരുന്നു. 1999 ഡിസംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെയാണ് ജെയ്റ്റ്ലി ഡി.ഡി.സി.എ അധ്യക്ഷനായി പ്രവര്‍ത്തിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story