Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ വീണ്ടും...

കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു
cancel

ശ്രീനഗര്‍: കശ്​മീരിൽ ഇന്നുണ്ടായ സംഘർഷത്തിൽ 15കാരൻ കൊല്ലപ്പെടുകയും അഞ്ച്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ബാരമുല്ലയിൽ സൈന്യവും പ്രക്ഷോഭകാരുമായുണ്ടായ ഏറ്റുമുട്ടലിൽ നന്ദേഹാൽ സ്വദേശി ഡാനിഷ്​ മൻസൂറാണ് കൊല്ലപ്പെട്ടത്​. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇവരുടെ നില ഗുരുതരമാണ്​. താഴ്​വരയിലെ സംഘർഷത്തിൽ അയവു വന്നതിനെ തുടർന്ന്​ പുൽവാമ ഉൾപ്പെടെയുള്ള സ്​ഥലത്തുനിന്ന്​ കർഫ്യൂ പിൻവലിച്ചിരുന്നു. എന്നാൽ മേഖലയിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്​.

കശ്​മീരിലേക്ക്​ നാലാം തീയതിയാണ്​ സർവകക്ഷി സംഘം പോകുന്നത്​. ഹിസ്ബുള്‍ മുജാഹിദീൻ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതോടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 69 ആയി.

 

Show Full Article
TAGS:kashmir conflicts 
Next Story