Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയലളിത മന്ത്രിസഭയില്‍ അഴിച്ചുപണി

text_fields
bookmark_border
ജയലളിത മന്ത്രിസഭയില്‍ അഴിച്ചുപണി
cancel

ചെന്നൈ: ഭരണത്തുടര്‍ച്ച ലഭിച്ച് മാസങ്ങള്‍ക്കകം മന്ത്രിസഭ അഴിച്ചുപണിത് ജയലളിത. ക്ഷീരവികസന മന്ത്രിയായ എസ്.പി. ഷണ്‍മുഖനാഥന്‍  മന്ത്രിസഭയില്‍നിന്ന് പുറത്തുപോയി.
നേരത്തേ പാര്‍ട്ടിയുടെ തൂത്തുക്കുടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഗ്രാമീണ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി. രാജേന്ദ്ര ബാലാജി ഇനി ക്ഷീരവികസന മന്ത്രിയാകും. സ്കൂള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി. ബഞ്ചമിനെ ഗ്രാമീണ വ്യവസായ വകുപ്പിന്‍െറ ചുമതലയിലേക്ക് മാറ്റി.
വിജയകാന്തിന്‍െറ ഡി.എം.ഡി.കെയില്‍നിന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അണ്ണാഡി.എം.കെയില്‍ എത്തി ആവഡിയില്‍നിന്ന് വിജയിച്ച കെ. പാണ്ഡ്യരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇദ്ദേഹത്തിന് സ്കൂള്‍ വിദ്യാഭ്യാസവും കായിക- യുവജന ക്ഷേമവുമാണ് നല്‍കിയത്. കെ. പാണ്ഡ്യരാജന്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ജയലളിതയും പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story