Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശല്യം ചെയ്ത പൂവാലനെ...

ശല്യം ചെയ്ത പൂവാലനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു -വീഡിയോ

text_fields
bookmark_border
ശല്യം ചെയ്ത പൂവാലനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു -വീഡിയോ
cancel

ഭുവനേശ്വര്‍: ശല്യം ചെയ്ത പൂവാലനെ രണ്ട് പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഒഡീഷയിലെ ഉത്കല്‍ സര്‍വ്വകലാശാലയില്‍ ഞായറാഴ്ചയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ എം.ബി.എ വിദ്യാര്‍ഥിനിയെ ഒരാള്‍ പിന്തുടരുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി തന്റെ സുഹൃത്തായ നിയമ വിദ്യാര്‍ഥിനിയെയും കൂട്ടി തിരിച്ചെത്തി പൂവാലനെ മുളവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാൾ സ്വകാര്യ സ്‌കൂളിൽ അധ്യാപകനാണെന്ന് സംശയിക്കുന്നു.
 

Show Full Article
TAGS:molesting attack against women 
Next Story