Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിനിടിച്ച് മൂന്ന് ആനകൾ ചെരിഞ്ഞു
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമബംഗാളിൽ ട്രെയിനിടിച്ച് മൂന്ന് ആനകൾ ചെരിഞ്ഞു. ഖരഖ്പൂർ-അദ്ര പാസഞ്ചറിടിച്ച് രണ്ട് ആന കുഞ്ഞുങ്ങളും അതിെൻറ അമ്മയുമാണ് അപകടത്തിൽപെട്ടത്. സൗത്ത് റെയിൽവേ മേഖലയായ ബങ്കുര–ഹൊവ്ര മേഖലയിലാണ് അപകടമുണ്ടായത്. വനത്തിലൂടെയുള്ള ട്രാക്കിൽ രാത്രി മുറിച്ച് കടക്കുേമ്പാഴായിരുന്നു അപകടം.
സംഭവത്തെ തുടർന്ന് ബങ്കുരയിലെ ബിസ്നാപൂരിലും വെസ്റ്റ് മിഡ്നാപൂരിലെ പിയാർദോബയിലും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റെയിൽവേ തൊഴിലാളികളും േഫാറസ്റ്റ് അധികൃതരും ചേർന്ന് മണിക്കൂറുകളോളം പ്രയത്നിച്ചാണ് ആനയുടെ ജഡം ട്രാക്കിൽ നിന്ന് മാറ്റിയെതന്ന് ജില്ല ഫോറസ്റ്റ് ഒാഫീസർ അയാൻ ഘോഷ് പറഞ്ഞു.
Next Story
