Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധി വധം: രാഹുലി​െൻറ...

ഗാന്ധി വധം: രാഹുലി​െൻറ ആരോപണം ആർ.എസ്​.എസ്​ നിലപാട്​ ശരിവെക്കുന്നത്​ -ബിജെപി

text_fields
bookmark_border
ഗാന്ധി വധം: രാഹുലി​െൻറ ആരോപണം ആർ.എസ്​.എസ്​ നിലപാട്​ ശരിവെക്കുന്നത്​ -ബിജെപി
cancel

ന്യൂഡൽഹി: ഗാന്ധി വധത്തിൽ ആർ.എസ്​.എസിനെ കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ ശൈലി അദ്ദേഹത്തിനെതിരായ ആർ.എസ്​.എസി​​െൻറ​ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന്​ ബി.ജെപി. ഗാന്ധി വധത്തിൽ വസ്​തുതകളുടെ അടിസ്ഥാനത്തിലല്ല രാഹുൽ സംസാരിക്കുന്നതെന്നാണ്​ ആർ.എസ്​.എസി​​െൻറ നിലപാട്​. വസ്​തുതകളുടെ അടിസ്ഥാനത്തിൽ  ആരോപണങ്ങളുന്നയിച്ചില്ലെങ്കിൽ ജനം രാഹുലി​​െൻറ വിശ്വാസ്യതയെ സംശയിക്കുമെന്ന്​ ബി.ജെ.പി നേതാവ്​ നളിൻ കോഹ്​ലി പറഞ്ഞു.

ഗാന്ധി വധത്തിന്​ പിന്നിൽ ആർ.എസ്​.എസ്​ ആണെന്ന രാഹുലി​​െൻറ ആരോപണം സുപ്രീംകോടതിയിലെത്തിയപ്പോൾ അദ്ദേഹം നിലപാട്​ മാറ്റിയെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. രാഹുൽ ആർ.എസ്​.എസിനെ കുറ്റപ്പെടുത്തിയിട്ടി​െല്ലന്ന്​ അദ്ദേഹത്തിൽ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ സത്യവാങ്​മൂലം നൽകി. എന്നാൽ, ഗാന്ധി വധവുമായി ബന്ധപ്പെട്ട്​ പറഞ്ഞ ഒാരോ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നതായി രാഹുൽ പിന്നീട്​ ട്വീറ്റ്​ ചെയ്യുന്നു. വസ്​തുതകളുടെ അടിസ്ഥാനത്തിലല്ലാതെ നേതാക്കൾ ആരോപണമുന്നയിക്കുന്നത്​ ശരിയല്ല– നളിൻ കോഹ്​ലി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhi assassinationnalin kohlirss and gandhiBJPBJP
Next Story