Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വിറ്ററിൽ ബിഗ് ബിയെ...

ട്വിറ്ററിൽ ബിഗ് ബിയെ മറികടന്ന്​ മോദി

text_fields
bookmark_border
ട്വിറ്ററിൽ ബിഗ് ബിയെ മറികടന്ന്​ മോദി
cancel

ന്യൂഡൽഹി: മൈ​​ക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ ​ഫോളോവേഴ്​സി​​െൻറ എണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ്​ സൂപ്പർസ്​റ്റാർ അമിതാഭ്​ ബച്ചനെ പിന്തള്ളി ഒന്നാമത്​. മോദിക്ക്​ 22.1 ദശലക്ഷം ഫോ​ളോവേഴ്​സ്​ ഉള്ളപ്പോൾ ബച്ചനെ പിന്തുടരുന്നവർ 22 ​ദശലക്ഷം ആളുകളാണ്​​. 2009ലാണ്​ മോദി ട്വിറ്ററിൽ അക്കൗണ്ട്​ ആരംഭിച്ചത്​. ബോളിവുഡ്​ നടൻമാരായ ഷാരൂഖ്​ ഖാൻ(20.9) സൽമാൻ ഖാൻ(19.1) ആമിർ ഖാൻ(18.3) എന്നിവരും മോദിക്ക്​ പിന്നിലുണ്ട്​​.

ഇൗ വർഷം ആദ്യം​ ബോളിവുഡ്​ സ്​റ്റാർ ഷാരൂഖ്​ ഖാനെ മോദി മറികടന്നിരുന്നു. ഇന്ത്യയിലെ ട്വിറ്റർ ഫോളോവേഴ്​സിൽ മൂന്നാം സ്​ഥാനത്താണ്​ ഷാരൂഖ്​ ഖാൻ ഉള്ളത്​. മേക്​ ഇൻ ഇന്ത്യ, സ്വച്ഛ്​ ഭാരത്,​ മാൻ കീ ബാത്,​ തുടങ്ങിയ കേന്ദ്ര സർക്കാരി​​​െൻറ പദ്ധതികൾ പ്രചരിപ്പിക്കാൻ  ട്വിറ്റർ വ്യപകമായി ഉപയോഗപ്പെടുത്തിയതും മോദിയുടെ പ്രശസ്​തി​ വർദ്ധിക്കാൻ കാരണമായി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi-twitter
Next Story