സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കസാഖ്സ്താനില്‍ ഇറക്കി
text_fieldsന്യൂഡല്‍ഹി: മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കസാഖ്സ്താനില്‍ ഇറക്കി. വിമാനം പറന്നുകൊണ്ടിരിക്കെ കാര്‍ഗോ വിഭാഗത്തിലെ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് കസാഖ്സ്താനിലെ അക്തോബെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. 300 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.25നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര് വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ഇത് രാവിലെ എട്ടു മണിയോടെ കസാഖ്സ്താനില്‍ ഇറക്കുകയായിരുന്നു.
കാര്‍ഗോ വിഭാഗത്തിലെ അലാറം മുഴങ്ങിയ സാഹചര്യത്തില്‍ തീപിടിത്തമുണ്ടായിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും അത്തരത്തിലൊന്നും കണ്ടത്തെിയില്ല. വിമാനത്തില്‍ വിദഗ്ധ പരിശോധന നടക്കുകയാണ്. യാത്രക്കാരെ നെവാര്‍ക്കിലേക്ക് കൊണ്ടുപോകുന്നതിന് ന്യൂഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനം എത്തിക്കുമെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ച
