ഏഴു കോടിയുടെ വിദേശനിര്‍മിത സിഗരറ്റ് പിടികൂടി
text_fieldsചെന്നൈ: കണ്ടെയ്നറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഏഴു കോടി രൂപയുടെ ഇന്തോനേഷ്യന്‍ നിര്‍മിത സിഗരറ്റ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടികൂടി. പൈ്ളവുഡ് ഷീറ്റെന്ന വ്യാജേനയാണ് സിംഗപ്പൂര്‍ കമ്പനി ഇന്ത്യയിലേക്ക് സിഗരറ്റ് എത്തിച്ചത്. ഇറക്കുമതി ചെയ്ത തിവ്യ ഏജന്‍സി ഉടമ സംഭവം അറിഞ്ഞ് മുങ്ങി. മലേഷ്യന്‍ നിര്‍മിത വെനീര്‍ പൈ്ളവുഡ് ഷീറ്റുകളെന്നാണ് ഇറക്കുമതി രേഖകളില്‍ കാണിച്ചിരുന്നത്. സംശയം തോന്നി ചെന്നൈ ന്യൂമണലിക്ക് സമീപം കണ്ടെയ്നര്‍ പരിശോധിച്ചപ്പോള്‍ പൈ്ളവുഡ് ഷീറ്റുകള്‍ക്ക് അടിയില്‍ 700 കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ഏഴുലക്ഷം സിഗരറ്റുകള്‍ കണ്ടത്തെി. നിയമാനുസൃത ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്ന ചിത്രങ്ങള്‍ സിഗരറ്റ് കവറുകള്‍ക്കുമേല്‍ പതിച്ചിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
